SCHOOL NEWS


സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല. 

പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് നല്‍കാം
കേരള, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് വെബ്‌സൈറ്റായwww.itschool.gov.inല്‍ ഓണ്‍ലൈനായി ജനുവരി മൂന്ന് മുതല്‍ 15 വരെ നല്‍കാം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് ഇന്‍ഡന്റ് നല്‍കാവുന്നത്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡെന്റിങ് നടത്തുന്നതിനുളള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 
പ്രഥമാദ്ധ്യാപകര്‍ക്ക് മാനേജ്‌മെന്റ് പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ജനുവരി അഞ്ച് മുതല്‍ 17 വരെ ഏഴ് ബാച്ചുകളിലായി സീമാറ്റ്- കേരള നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. അറിയിപ്പ് കിട്ടിയ പ്രഥമാദ്ധ്യാപകര്‍ അതത് ബാച്ചുകളില്‍ എത്തണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ അറിയിച്ചു. 

No comments: